Friday 21 October 2016



                                        നിലാവൊഴുകുന്ന രാത്രിയില്‍
                                             പ്രേമാതുരയാവും തിങ്കളേ
                                             നോക്കി ഞാന്‍ നില്‍ക്കവേ
                                       ഞാനിന്നണയുന്നു നിന്നരികിലായി
                                            എന്‍ നെറുകയിലുയിരും
                                            മഞ്ഞുതുള്ളിതന്‍ ഈറന്‍
                                      ഇന്നെന്നിലേകുന്നു നിന്‍ സ്പര്‍ശനത്തെ
                                      എന്‍ മുടിയിഴകളിലലയുന്നോരോ
                                തെന്നലും എന്നിലേകുന്നു നിന്‍ സാമീപ്യം
                                    മിഴികള്‍ക്കിന്നകലെയെങ്കിലുമെന്‍
                                 അകതാരില്‍ ഓരോ ശ്വാസവും നീയാണ്
                                      നീയില്ലാതെന്‍ ജന്മം അപൂര്‍ണ്ണം
                                  നിന്‍മൊഴികളില്ലാതെന്‍ നിമിഷങ്ങളോ
                                      ചന്ദ്രികേ നിന്നെയണയാത്തൊരാ
                                        താരങ്ങള്‍ കണക്കേ അപൂര്‍ണ്ണം
                                  നീയാണെന്‍ ശ്വാസം നീയാണെന്‍ ജീവന്‍
                                          നീയില്ലാതില്ലിനീ ജന്മം.....

                                             

Thursday 28 July 2016

                                        

വിദൂരതയുടെ യാമങ്ങളില്‍  പോയ് മറഞ്ഞ സൂര്യനായി 
          നിലാപെയ്യും നേരം ഞാന്‍ കാത്തിരുന്നു 
             രാവുണരും നേരം കുളിരേകും മഞ്ഞുതുളളി തന്‍ 
നറു സ്പര്‍ശമായി നീ എന്നരികില്‍ ചേരവേ 
 ഒരിക്കലും മാഞ്ഞിടല്ലെന്ന് 
      ഒരായിരം വട്ടം കേണു ഞാനെകിലും 
         രാവുറങ്ങും നേരമെന്നെ തനിച്ചാക്കി 
നീ അകന്നിരുന്നു 
     ബാല്യവുമെന്നെ വിട്ടകന്നു 
       യൗവ്വനമെന്‍ അരികിലെത്തുംനേരം 
     സൂര്യനാളം പോല്‍ എന്നിലേറ്റ പ്രണയവും 
        എനിക്കായി  കാതോര്‍ക്കാതകന്നിരുന്നു 
     നക്ഷത്രക്കണ്ണുളോര്‍മകളും 
         ഇരുട്ടിന്‍ നൊമ്പരവുമായി 
                     നീ എന്നിലേക്കണയും യാമത്തിനായ് കാത്തിരിക്കവേ 
                  ഇന്നെനിക്കറിയില്ല നീ എനിക്കായി നല്‍കിയോരോര്‍മകള്‍ 
                  ഇരുട്ടിന്‍ അന്ധതമസ്സോ പ്രഭാതത്തിന്‍ മഞ്ഞുതുള്ളിയോ 
   ഏതുതന്നെകിലും പ്രിയാ 
         നിനക്കായി രാവുണരും വരെ കാത്തിരിപ്പൂ 
      ഒരായിരം സ്വപ്നങ്ങളുമായ്...
                                                

Sunday 17 July 2016


 കാറ്റില്‍ പറത്തുന്ന കുമിളകള്‍
കണ്‍കളില്‍ ഹരമേകവേ
വാനില്‍ പാറുന്ന പട്ടങ്ങള്‍
മനസ്സിന്‍ ആസ്വാദനമേകിടും
ഇവയെ്ക്കല്ലാമൊടുവില്‍ 
യാഥാര്‍ത്ഥ്യത്തിന്‍ ഭൂവില്‍
നീ പതിയും നേരം
അറിഞ്ഞതിനെയെല്ലാം 
മായയെന്നു ചൊല്ലീടവേ
പൊട്ടിയടര്‍ന്ന കുമിളകള്‍ക്കിനിയാ
സുവര്‍ണ്ണശോഭ നല്‍കാനാവില്ലാ
മുറിവേറ്റു വീണോരാ പട്ടത്തിനീ
പാറിപറക്കാനും കഴിയില്ല
ഹരങ്ങളും ആസ്വാദനങ്ങളും
അണയുമാ വേളയിലേ നീ അറിയൂ
നിന്‍ കാല്‍പാദങ്ങളാല്‍
മുറിവേറ്റൊരെന്‍ മനസ്സിനേ...
നിന്‍ രസക്കൂട്ടുകളില്‍ 
എരിഞ്ഞമര്‍ന്ന എന്‍ ഹൃദയത്തെ..
തിരിച്ചറിയുമാ വേളയില്‍ നിന്‍
കൂടെ കരയാന്‍ ആ ഹൃദയമുണ്ടാവില്ലാ...
വിദൂരങ്ങളിള്‍ ആ മനസ്സ് 
നിനക്കായി തേങ്ങുന്നുണ്ടാവും
നിനക്കായി കരുതിവച്ച സ്വപ്നങ്ങളുമായി
അടുത്ത ജന്മത്തിനായ് കാത്തിരിക്കാം...
                            

Friday 24 June 2016

നിനക്കായി ഞാന്‍ നല്‍കിയതൊന്നും കാണാതെ നീ പോയതെന്തേ.. നിനക്കായി ഞാന്‍ നെയ്ത രാവുകള്‍ അറിയാതെ നീ മാഞ്ഞതെന്തേ.. അഴകേ...എന്നഴകേ..... അറിയാതെ നീ അകന്നതെന്തേ... ഒരു വാക്കുപോലും പറയാതെന്നെ പിരിഞ്ഞ പ്രണയമേ... ഒരു നോക്കു കാണാന്‍ കൊതി തോന്നുമെന്‍ ഹൃദയം നിനക്കായി മാത്രമോ... തിരയേതുമകലും മഴയേതുമറയും നിന്നോര്‍മകള്‍ അരികേ... മറയാതെ എന്നും അറിയാതെ എന്നും മനസ്സിന്‍റെ കോണില്‍ നീ ഇവിടെ

Wednesday 22 June 2016

ഹൃദയതാളം









 ആരോ പാടിയ പാട്ടിന്റെ
ഈണത്തിൽ ശ്രീരാഗമായി ഞാൻ
ആരോമീട്ടിയ വീണയിൽ
ഉതിരും ഗീതമായി ഞാൻ
നോമ്പരമോ തേങ്ങലോ
പുഞ്ചിരിയോ മൗനമോ വീണതൻ ശ്രീരാഗമേതനറിവീല്ല
മൗനത്തിൽ സ്വരലയമായി
എന്നിൽ ഉതിരും നെടുവീർപ്പിന്‍ താളമേതന്നറിവില്ല
വിടരുന്ന പൂവിതളും ഉദയസൂര്യനും കിളിനാദമേകവേ
അലതല്ലും എൻ ഹൃദയത്തിൻ
താളമേതു നൽകൂ ഞാൻ അണയാത്ത ജ്വാലയിൻ തീനാളം കണക്കേ
എന്നിലാളും തീനാളത്തിൻ
സ്രോതസ്സേതെന്നറിവീല
മാസ്മരികയിൽ തൊട്ടുണർത്തും
അതിൻ ഗന്ധമേതെന്നറിവീല
ആരോ മിട്ടാൻ കൊതിച്ച
വീണയും പാടാൻ കൊതിച്ച ഗാനവുമിഴച്ചേരവേ ഞാനിന്നറിയുന്നെനിലേ
ഗായകനേ
പൂർണ്ണതയികലാഴുകുവാൻ
കൊതിക്കുമീ ഹൃദയതാളത്തിനേതുനാദം നൽക്കൂമെന്നറിവീല
അഹം പ്രദേഗ്രഹസ്ഥ്യമേന്നേവം നൽകിലേ പൂർണ്ണം ശുഭമേ വൂ....
 









മഴതന്‍ താളം മേഘങ്ങള്‍ തൂകവേ
എന്‍ പ്രണയത്തിന്‍ താളം നിന്നിലേകുന്നു ഞാന്‍
അനന്തനീലിമയില്‍ മാരിവില്ലുണരാന്‍
പീലികളായി കാക്കവേ
നിന്നിലെ മൗനത്തിന്‍ രാഗമറിയാന്‍
എന്‍ ഹൃദയം കാതോര്‍ക്കുന്നു
ഏഴേഴു നിറങ്ങളും ഏഴേഴു താളങ്ങളും
നിന്നിലെ മൗനവും എന്നിലെ പ്രണയവുമായി
ഇഴചേരവേ ഞാനിന്നറിയുന്നു
നമ്മിലുണരും പുതുജീവനേ...