Thursday 28 July 2016

                                        

വിദൂരതയുടെ യാമങ്ങളില്‍  പോയ് മറഞ്ഞ സൂര്യനായി 
          നിലാപെയ്യും നേരം ഞാന്‍ കാത്തിരുന്നു 
             രാവുണരും നേരം കുളിരേകും മഞ്ഞുതുളളി തന്‍ 
നറു സ്പര്‍ശമായി നീ എന്നരികില്‍ ചേരവേ 
 ഒരിക്കലും മാഞ്ഞിടല്ലെന്ന് 
      ഒരായിരം വട്ടം കേണു ഞാനെകിലും 
         രാവുറങ്ങും നേരമെന്നെ തനിച്ചാക്കി 
നീ അകന്നിരുന്നു 
     ബാല്യവുമെന്നെ വിട്ടകന്നു 
       യൗവ്വനമെന്‍ അരികിലെത്തുംനേരം 
     സൂര്യനാളം പോല്‍ എന്നിലേറ്റ പ്രണയവും 
        എനിക്കായി  കാതോര്‍ക്കാതകന്നിരുന്നു 
     നക്ഷത്രക്കണ്ണുളോര്‍മകളും 
         ഇരുട്ടിന്‍ നൊമ്പരവുമായി 
                     നീ എന്നിലേക്കണയും യാമത്തിനായ് കാത്തിരിക്കവേ 
                  ഇന്നെനിക്കറിയില്ല നീ എനിക്കായി നല്‍കിയോരോര്‍മകള്‍ 
                  ഇരുട്ടിന്‍ അന്ധതമസ്സോ പ്രഭാതത്തിന്‍ മഞ്ഞുതുള്ളിയോ 
   ഏതുതന്നെകിലും പ്രിയാ 
         നിനക്കായി രാവുണരും വരെ കാത്തിരിപ്പൂ 
      ഒരായിരം സ്വപ്നങ്ങളുമായ്...
                                                

Sunday 17 July 2016


 കാറ്റില്‍ പറത്തുന്ന കുമിളകള്‍
കണ്‍കളില്‍ ഹരമേകവേ
വാനില്‍ പാറുന്ന പട്ടങ്ങള്‍
മനസ്സിന്‍ ആസ്വാദനമേകിടും
ഇവയെ്ക്കല്ലാമൊടുവില്‍ 
യാഥാര്‍ത്ഥ്യത്തിന്‍ ഭൂവില്‍
നീ പതിയും നേരം
അറിഞ്ഞതിനെയെല്ലാം 
മായയെന്നു ചൊല്ലീടവേ
പൊട്ടിയടര്‍ന്ന കുമിളകള്‍ക്കിനിയാ
സുവര്‍ണ്ണശോഭ നല്‍കാനാവില്ലാ
മുറിവേറ്റു വീണോരാ പട്ടത്തിനീ
പാറിപറക്കാനും കഴിയില്ല
ഹരങ്ങളും ആസ്വാദനങ്ങളും
അണയുമാ വേളയിലേ നീ അറിയൂ
നിന്‍ കാല്‍പാദങ്ങളാല്‍
മുറിവേറ്റൊരെന്‍ മനസ്സിനേ...
നിന്‍ രസക്കൂട്ടുകളില്‍ 
എരിഞ്ഞമര്‍ന്ന എന്‍ ഹൃദയത്തെ..
തിരിച്ചറിയുമാ വേളയില്‍ നിന്‍
കൂടെ കരയാന്‍ ആ ഹൃദയമുണ്ടാവില്ലാ...
വിദൂരങ്ങളിള്‍ ആ മനസ്സ് 
നിനക്കായി തേങ്ങുന്നുണ്ടാവും
നിനക്കായി കരുതിവച്ച സ്വപ്നങ്ങളുമായി
അടുത്ത ജന്മത്തിനായ് കാത്തിരിക്കാം...